‘അവര്‍ എന്നെ പുറത്താക്കി, എല്ലാം പോണ്ടിംഗിന് അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി ഗംഭീര്‍

Webdunia
ചൊവ്വ, 22 മെയ് 2018 (16:09 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ ക്യാപ്‌റ്റന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ കളിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരവുമായി ഗൗതം ഗംഭീര്‍ രംഗത്ത്.

ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും മാറി നിന്നെങ്കിലും കളിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. അന്തിമ ഇലവനില്‍ കളിക്കാതെ മാറി നില്‍ക്കുകയാണെങ്കില്‍ താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേനെ. അന്തിമ ഇലവനില്‍ കളിക്കില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ടീം പരിശീലകന്‍ റിക്കി പോണ്ടിംഗിനും മാനേജ്‌മെന്റിനും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

എന്റെ കീഴില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും മാറി നിന്നത്. തല്‍ക്കാലം ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആ‍ഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ അടുത്ത ഐ പി എല്ലിലും കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഗംഭീര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article