Naseem Shah: പാകിസ്ഥാനിൽ പ്രായം പിന്നിലോട്ടാണോ പോകുന്നത്? 2018ൽ 17 വയസ് 2022ൽ 19 മാത്രം! നസീം ഷായുടെ പ്രായത്തെ ചൊല്ലി പുതിയ വിവാദം

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (12:20 IST)
ടി20യിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കെതിരായ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനായ താരമാണ് പാകിസ്ഥാൻ്റെ യുവ പേസർ നസീം ഷാ. ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ പാക് പേസ് നിരയെ നയിച്ച യുവതാരം മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റുകൾ എടുത്തിരുന്നു. നസീമിൻ്റെ മികച്ച പ്രകടനത്തിൻ്റെ മികവിലും വിജയം സ്വന്തമാക്കാൻ പാകിസ്ഥാനായയിരുന്നില്ല.
 
മത്സരശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നസീം ഷായ്ക്ക് പ്രശംസകൾ ലഭിക്കവെ നസീം ഷായെ ചുറ്റി ഒരു വിവാദം കൂടി ഉയർന്നു വനിരിക്കുകയാണ്. പാക് മാധ്യമപ്രവർത്തകനായ സായ് സിദ്ദിഖ് 2018 ഡിസംബറിൽ ഇട്ട ട്വീറ്റാണ് പുതിയ വിവാദങ്ങൾക്ക് ആധാരം. 17 വയസുള്ള നസീം ഷായ്ക്ക് പരിക്കേറ്റതിനെ പറ്റിയുള്ള ട്വീറ്റാണ് ഇത്.
 

Looks a terrific prospect. But is 16 now, aging backwards i think https://t.co/frlg06ZIFk

— Mohammad Kaif (@MohammadKaif) November 22, 2019
ആ സംഭവം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴും 19 വയസാണ് നസീം ഷായുടെ പ്രായം. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്നതാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നസീം ഷാ 2020ൽ മാറിയിരുന്നു. അന്ന് താരത്തിന് 16 വയസാണെന്നാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതാദ്യമായല്ല പാകിസ്ഥാൻ താരങ്ങൾ പ്രായത്തിൻ്റെ പേരിൽ വിവാദത്തിൽ അകപ്പെടുന്നത്. നേരത്തെ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ പ്രായത്തെ ചൊല്ലിയും വിവാദങ്ങൾ നിലനിന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍