തൃപ്പൂണിത്തുറ തന്നില്ലെങ്കില്‍ മത്സരിക്കില്ല; ശ്രീശാന്ത് പ്രധാനമന്ത്രിയെ കാണും, സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ തന്നെവേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. തൃപ്പൂണിത്തുറ സീറ്റ് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ശ്രീശാന്ത് മോദിയെ അറിയിക്കുമെന്നാണ് സൂചനകള്‍.
ശ്രീശാന്തിനെ തൃപ്പൂണിത്തുറയിലോ എറണാകുളത്തോ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞദിവസം ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ബിജെപി നേതൃത്വം പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ തന്നെ വേണമെന്നും അല്ലെങ്കില്‍ താന്‍ പ്രചാരണത്തിന് ഇറങ്ങാമെന്നും വ്യക്തമാക്കി ശ്രീ മോദിയെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.