"അന്ന് മനോജ് പ്രഭാകർ, ഇന്ന് മായങ്ക് അഗർവാൾ" ന്യൂസിലൻഡിനെതിരെ ആ നേട്ടം സ്വന്തമാക്കിയവർ രണ്ട് ഇന്ത്യക്കാർ മാത്രം!!

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2020 (14:43 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്‌തത് പൃഥ്വി ഷായും മായങ്ക് അഗർവാളുമായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ജോഡി വലിയ സ്കോർ ഒന്നും തന്നെയും സ്വന്തമാക്കിയില്ലെങ്കിലും അപൂർവ്വമായി ഒരു നേട്ടം ന്യൂസിലൻഡിനെതിരെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണിങ് താരമായ മായങ്ക് അഗർവാൾ. അതും 30 വർഷത്തെ ഇടവേളക്ക് ശേഷം.
 
മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 34 റൺസാണ് മായങ്ക് അഗർവാൾ സ്വന്തമാകത്ത്, ന്യൂസിലൻഡിലെ പുല്ലുള്ള പിച്ചിൽ ബൗളർമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയിൽ മായങ്ക് അഗർവാളും ഉപനായകൻ അജിങ്ക്യാ രഹാനെയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇതോടെ അപൂർവ്വമായൊരു നേട്ടം മത്സരത്തിൽ തന്റെ പേരിൽ എഴുതിചേർത്തിരിക്കുകയാണ് ഇന്ത്യൻ ഓപ്പണിങ് താരമായ മായങ്ക് അഗർവാൾ.
 
ന്യൂസിലൻഡിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ സെഷനിൽ പുറത്താകാതിരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന നേട്ടമാണ് മായങ്ക് തന്റെ പേരിൽ എഴുതിചേർത്തത്.1990-ല്‍ നേപ്പിയറില്‍ കിവീസിനെതിരേ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ സെഷനില്‍ പുറത്താകാതെ നിന്ന മനോജ് പ്രഭാകറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ഇന്ത്യൻ താരം. പിന്നീട് 30 വർഷത്തിനിടെ മറ്റൊരു താരത്തിനും കിവിസ് മണ്ണിൽ ടെസ്റ്റിൽ ആദ്യ സെഷൻ അതിജീവിക്കാൻ സാധിച്ചിരുന്നില്ല.
 
1990-ല്‍ നേപ്പിയറില്‍ കിവീസിനെതിരേ നടന്ന മത്സരത്തിൽ 268 പന്തുകള്‍ നേരിട്ട പ്രഭാകര്‍ 95 റൺസാണ് നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍