ഐ പി എല്ലില്‍ പൂനെ സൂപ്പര്‍ജെയ്ന്‍റ്സിന് ആറാം തോല്‍വി. മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിനാണ് പൂനെയെ തോല്‍പ്പിച്ചത്. പൂനെ ഉയര്‍ത്തിയ 159 റണ്‍സ് ഒന്‍പത് പന്ത് ബാക്കി നില്‍ക്കേ മുംബൈ മറികടന്നു. അഞ്ചാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
മുംബൈ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ ബാറ്റില്‍നിന്ന് പറന്നത് എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 85 റണ്‍സ്. സൗരഭ് തിവാരിയുടെ 57 റണ്‍സും സ്റ്റീവന്‍ സ്മിത്തിന്റെ 45 റണ്‍സുമാണ് പൂനെ സ്‌കോര്‍ 159ല്‍ എത്തിച്ചത്. അവസാന ഓവറുകളിലെ കുറഞ്ഞ ഓവര്‍നിരക്ക് പൂനെയ്ക്ക് തിരിച്ചടിയായി. രോഹിത്ത് ശര്‍മ്മയാണ് കളിയിലെ കേമന്‍.