പഞ്ചാബ് രാജസ്ഥാനോട് തോറ്റു, മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു

Webdunia
ഞായര്‍, 8 മെയ് 2022 (08:32 IST)
ഐപിഎൽ 2022 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് രാജസ്ഥാനോട് പരാജയപ്പെട്ടതാണ് മുംബൈയെ ടൂർണമെന്റിൽ നിന്നും പുറത്താക്കി‌യത്.
 
10 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങളോടെ 4 പോയന്റാണ് നിലവിൽ മുംബൈ ഇന്ത്യൻസിനുള്ളത്. ഇനിയുള്ള നാല് മത്സരങ്ങൾ വിജയിച്ചാലും 12 പോയന്റ് മാത്രമയിരിക്കും മുംബൈയ്ക്ക് ലഭിക്കുക. ഈ സീസണിന്റെ തുടക്കത്തിലെ 8 മത്സരങ്ങളിൽ പരാജയപ്പെട്ട് ദയനീയമായിട്ടായിരുന്നു മുംബൈയുടെ തുടക്കം. ഐപില്ലിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന ടീമെന്ന നാണ‌ക്കേടും മുംബൈ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article