ധോണിയെ പുറത്താക്കാന്‍ ചര്‍ച്ച നടന്നു, കളിച്ചത് കോഹ്‌ലിയും രോഹിത്തും ?; റിപ്പോര്‍ട്ട് പുറത്ത്!

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (20:24 IST)
വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി- 20 പരമ്പരകളില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ട്.

സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും തമ്മില്‍ വലിയ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഈ ചര്‍ച്ചയിലാണ് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പങ്കാളികളായത്. ധോണിയെ പോലെ  ശക്തനായ ഒരു താരത്തെ മാറ്റി നിര്‍ത്താന്‍ ഇരുവരുടെയും അനുവാദം ആവശ്യമായ പശ്ചാത്തലത്തിലാണ് കൂടിയാലോചന നടന്നത്.

ധോണിയെ ഒഴിവാക്കി നിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചപ്പോള്‍ കോഹ്‌ലിയും രോഹിതും സമ്മതം നല്‍കുകയായിരുന്നുവെന്നുമാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article