അമ്പയര്‍മാര്‍ ഫീല്‍ഡില്‍ കുറച്ച് കൂടി ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. അമ്പയര്‍മാര്‍ വാക്കിടോക്കിയും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം ഒരര്‍ത്ഥത്തില്‍ ഗുണകരവുമാണ്. എന്നാല്‍ ഒരു ചെവിയില്‍ ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫീല്‍ഡില്‍ നില്‍ക്കുന്ന അമ്പയര്‍ ഒരു ചെവിയുടെ കേഴ്‍വിശക്തി മാത്രം ഉപയോഗിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടി വരിക. എല്ലായിപ്പോഴും ഇയര്‍ഫോണ്‍ അത്യാവശ്യമാണോയെന്നും ധോണി ചോദിച്ചു.
ഗ്യലറികളിലെ ആരവങ്ങള്‍ക്കിടയില്‍ ഒരു നിമിഷാര്‍ഥത്തിന്റെ ചെറിയൊരു സമയം കൊണ്ട് ബാറ്റിലുരസി കടന്നുപോകുന്ന പന്തിന്റെ ശബ്ദം കേള്‍ക്കുക ബുദ്ധിമുട്ടാണ്. വാക്കിടോക്കിയും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുബോള്‍ ശ്രദ്ധ കുറവായി വരും. ഇതുകാരണം ചിലപ്പോള്‍ അമ്പയര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം അമ്പയര്‍മാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ധോണി പറഞ്ഞു. എന്നാല്‍, താന്‍ പറയുന്നതെല്ലാം അമ്പയര്‍മാര്‍ കേള്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ജയം സ്വന്തമാക്കിയശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണി ഈ കാര്യം പറഞ്ഞത്. അതേസമയം, അമ്പയറിംഗിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വിവാദമാക്കി ലോകകപ്പിന് മുമ്പ് നിങ്ങള്‍ എനിക്ക് വിലക്ക് വാങ്ങിത്തരരുതെന്നും ധോണി പറഞ്ഞു.