വിരമിക്കണമെന്ന് ധോണിയോട് കോഹ്‌ലി പറയുമോ ?; നിര്‍ദേശവുമായി ഗംഭീര്‍
വിരമിക്കലുമായി ബന്ധപ്പെട്ട് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയോ ബന്ധപ്പെട്ടവരോ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്‌മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.
വിരമിക്കൽ തീർത്തും വ്യക്തിപരമായ തീരുമാനമാണ്. കളിക്കാൻ ആഗ്രഹിക്കുന്ന സമയം വരെ അദ്ദേഹത്തിനു കളിക്കാൻ അനുവാദമുണ്ട്. എന്നാൽ ഭാവി കൂടി മുന്നിൽകണ്ടു വേണം തീരുമാനങ്ങൾ എടുക്കാൻ എന്നും ഗംഭീര്‍ പറഞ്ഞു.
ധോണി അടുത്ത ട്വന്റി-20 ലോകകപ്പില്‍ കളിക്കുമെന്ന് താന്‍ കരുതുന്നില്ല. ലോകകപ്പ് നേടുകയെന്നതാണ് പ്രധാനം. യുവതാരങ്ങളെ വളർത്തികൊണ്ടു വരേണ്ട സമയമാണിത്. അതുകൊണ്ടു ടീമിന്റെ ഭാവിപദ്ധതികളില്‍ ധോണിയില്ലെന്നു അദ്ദേഹത്തോടു പറയാനുള്ള ആർജവം ക്യാപ്റ്റൻ കാണിക്കണമെന്നു ഗംഭീർ കൂട്ടിച്ചേര്‍ത്തു.
ധോണിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. സഞ്ജു വി സാംസണ്‍, ഋഷഭ് പന്ത് എന്നീ യുവതാരങ്ങളെ വളർത്തികൊണ്ടു വരേണ്ട സമയമാണിത്. അടുത്ത നാലോ അഞ്ചോ വർഷത്തേക്ക് ഇവർക്ക് കൂടുതൽ അവസരങ്ങൾ നൽകണം.