ഏഷ്യാകപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലെത്തുമോ ?; പാക് ബോര്‍ഡ് നെട്ടോട്ടത്തില്‍

മെര്‍ലിന്‍ സാമുവല്‍

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (13:00 IST)
പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയിലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ടൂര്‍ണമെന്റില്‍ ഇന്ത്യയെ പങ്കെടുപ്പിക്കാന്‍ പിസിബി തയ്യാറാണ്. പാക് ക്രിക്കറ്റ് ബോര്‍ഡുമായി പി സി ബിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും സിഇഒ വസിം ഖാന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നതില്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ കാത്തിരിക്കണം. ടൂര്‍ണമെന്റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റണോ എന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിലാണ് തീരുമാനിക്കേണ്ടതെന്നും പാക് ബോര്‍ഡ് സിഇഒ വസിം ഖാന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സര്‍ക്കാരിന്റെ കടുത്ത ഇടപെടലും സ്വാധീനവുമുണ്ട്. അതിനാല്‍ കാര്യങ്ങള്‍ മുന്‍‌കൂട്ടി പറയുക അസാധ്യമാണെന്നും ഒരു ദേശീയ മാധ്യമത്തോട് വസിം ഖാന്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാനില്‍ കളിക്കാന്‍ മറ്റു രാജ്യങ്ങളിലെ താരങ്ങളും തയ്യാറായേക്കില്ല. അങ്ങനെ എങ്കില്‍ യുഎഇയിലായിരിക്കും മത്സരം നടക്കുക. പാകിസ്ഥാനില്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍