ധോണി വിമര്‍ശകര്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ; തുറന്നടിച്ച് കപില്‍

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (13:08 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് മുൻ ക്യാപ്‌റ്റന്‍ കപിൽദേവ് രംഗത്ത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.

ധോണി ഇരുപതുകാരന്‍ പയ്യനല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അദ്ദേഹത്തിന് ആ പ്രായത്തിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുകയുമില്ല. മുതിര്‍ന്ന താരമായ അദ്ദേഹത്തിന്റെ അനുഭസമ്പത്താണ് ടീമിന് ആവശ്യം. അത് ഭംഗിയായി വിനയോഗിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് നല്ലതെന്നും കപില്‍ പറഞ്ഞു.

20 – 25 വയസില്‍ ധോണി ചെയ്‌തത് ഈ പ്രായത്തിലും പ്രതീക്ഷിക്കരുത്. ആ പ്രായത്തില്‍ വേണ്ടതെല്ലാം ടീമിനായി ചെയ്‌ത വ്യക്തിയാണ് മഹി. കായികക്ഷമത കാത്തുസൂക്ഷിച്ച് ധോണിക്കു കൂടുതൽ മൽസരങ്ങൾ കളിക്കാൻ സാധിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കപില്‍ വ്യക്തമാക്കി.

പ്രതിഭയുള്ള കഠിനാധ്വാനിയായ താരമാണ് വിരാട് കോഹ്‌ലി. ഇങ്ങനെയുള്ളവരില്‍ നിന്നും അമാനുഷികത പ്രതീക്ഷിക്കാം. വളരെ സ്‌പെഷലായ കളിക്കാരന്‍ കൂടിയാണ് ഇന്ത്യന്‍ ക്യാ‌പ്‌റ്റനെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കപിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article