“മണ്ടത്തരങ്ങള്‍ ഒഴിവാക്കാന്‍ ധോണി യോഗ ചെയ്യണം”

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (13:33 IST)
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പഴികേട്ട് പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന ഇന്ത്യൻ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷനേടാൻ യോഗ ചെയ്യണമെന്ന് മുൻ ക്യാപറ്റൻ ബിഷൻ സിംഗ് ബേദി. ആദ്യമായാണ് ധോണിയിൽ നിന്ന് ഇത്തരം മണ്ടത്തരങ്ങൾ ഉണ്ടാകുന്നത്. ബംഗ്ലാദേശിനെതിരെ പരമ്പര നഷ്‌ടപ്പെട്ടതില്‍ ആരെയും വ്യക്തിപരമായി
കുറ്റം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള തോല്‍വി ടീമിന്റേതാണ്. ധോണിയുടെ ശരീരവും മനസും വളരെ ദുർബലമായിരിക്കുന്നു അതിന് മാറ്റമുണ്ടാക്കാൻ യോഗയ്ക്ക് സാധിക്കും. മികവുറ്റ കളിക്കാരനായ അജിങ്ക്യ രഹാനെയെ ഒഴിവാക്കിയ തീരുമാനം തെറ്റായിരുന്നുവെന്നും ബേദി പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുളള പരമ്പര നഷ്ടമായതിനേത്തുടർന്ന് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറാണെന്ന ധോണി വ്യക്തമാക്കിയിരുന്നു. തന്റെ സ്ഥാനത്യാഗം ടീമിനെ രക്ഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.