ധോണി എല്ലാ കാര്യങ്ങളും കോഹ്ലിയോട് സംസാരിച്ചിട്ടുണ്ട്: ഗാംഗുലി

ചിപ്പി പീലിപ്പോസ്
ഞായര്‍, 29 ഡിസം‌ബര്‍ 2019 (12:22 IST)
ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അവധിയെടുത്ത് മാറി നിൽക്കുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ച് വരവിനെ കുറിച്ച് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. തിരിച്ച് വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ധോണിയാണെന്ന് ദാദ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
അതുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ വിരാട് കോലിയോടും സിലക്ടർമാരോടും ധോണി തീർച്ചയായും സംസാരിച്ചിട്ടുണ്ടാകും. ‘ധോണിയെക്കുറിച്ചോർത്ത് ആരും ടെൻഷനടിക്കേണ്ട. തീരുമാനമെടുക്കേണ്ടത് ധോണിയാണ്‘
 
ഇക്കാര്യങ്ങളെ കുറിച്ച് ധോണി കോഹ്ലിയോടും രവി ശാസ്ത്രിയോടും സംസാരിച്ചിട്ടുണ്ടാകുമെന്നാണ് ദാദ പറയുന്നത്. എന്നാൽ വിരമിക്കലിനെ കുറിച്ചോ തിരിച്ച് വരുന്നതിനെ കുറിച്ചോ ധോണി തങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ലെന്നായിരുന്നു രവി ശാസ്ത്രിയുടെയും കോഹ്ലിയുടെയും പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article