ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി. കശ്മീര്‍ താഴ്‌വരയിലെ സൈനിക സേവനത്തിനിടെ കാവല്‍ ജോലിയും മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണിക്ക് നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ലേ- ലഡാക്കിലായിരുന്ന ധോണി അവിടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.