ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ലോക റെക്കോര്‍ഡ്. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 150 മല്‍സരം പൂര്‍ത്തിയാക്കിയ ടീം എന്ന നേട്ടമാണ് ചെന്നൈ സ്വന്തമാക്കിയത്. 144 മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലീഷ് കൗണ്ടി ടീമായ സോമര്‍സെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയില്‍നിന്നുള്ള മുംബൈ ഇന്ത്യന്‍സ് 142 മല്‍സരങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ധോണിയുടെ മഞ്ഞപ്പട.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്ന ടീമായ ചെന്നൈയ്ക്ക് ബ്രണ്ടന്‍ മക്കുല്ലം, ഫാഫ് ഡുപ്ലിസി, ഡ്വെയ്ന്‍ സ്മിത്ത്, ബ്രാവോ എന്നിവരാണ് എട്ടാം സീസണില്‍ നിലവിലുള്ള വിദേശ താരങ്ങള്‍. 2008ല്‍ തുടങ്ങിയ ഐപിഎല്ലില്‍ 150 കളികളില്‍ 91 വിജയവും 58 തോല്‍വികളുമാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. ഒരു മല്‍സരം മഴമൂലം ഉപേക്ഷിച്ചു. ഇതില്‍ എല്ലാ കളിയിലും കളിച്ച സുരേഷ് റെയ്നയ്ക്കും ഉണ്ട് ഒരു റെക്കോര്‍ഡ്. കളിച്ച 7 ഐ പി എല്‍ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീം കൂടിയാണ് ചെന്നൈ.