എനിക്ക് സഞ്ജുവിനെ വേണ്ട പകരം സാഹയെ തന്നാല്‍ മതി: കോഹ്‌ലി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുന്ന ബിസിസിഐയ്ക്ക് വിരാട് കോഹ്‌ലിയുടെ മറുപടി. ധോണിക്ക് പകരക്കാരനാകാന്‍ കഴിയുന്ന താരം വൃദ്ധിമാന്‍ സാഹയാണ്. ആറ് വര്‍ഷം വരെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സാഹയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും. ധോണിക്ക് പകരക്കാരനായി മുമ്പും അദ്ദേഹം വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ ധോണിയുടെ സ്ഥാനത്തിന് അര്‍ഹന്‍ സാഹ തന്നെയാണെന്നും കോഹ്‌ലി പറഞ്ഞു.
സഞ്ജു സാംസണ്‍, പാര്‍ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരൊക്കെ വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സാഹതന്നെയാണ് ധോണിയുടെ പകരക്കാനാവാന്‍ അനുയോജ്യന്‍. ലോക നിലവാരമുള്ള താരമാണ് സാഹ. ടീം ഇന്ത്യക്കായി അദ്ദേഹം കഴിവ് തെളിയിക്കുമെന്നും കോഹ്‌ലി പറഞ്ഞു. ഈ സീസണില്‍ 147 റണ്‍സും 6 ക്യാച്ചുമാണ് 4 ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ സാഹയുടെ ഇതുവരെയുള്ള സമ്പാദ്യം. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറാണ് സാഹ. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊഹ്‌ലി മനസ്സ് തുറന്നത്.