ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് കാരണം എന്തെന്ന് വെളിപ്പെടുത്തി യുവരാജ് രംഗത്ത്

തിങ്കള്‍, 9 ജനുവരി 2017 (20:34 IST)
നായകസ്ഥാനമൊഴിയാനുള്ള  മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തെ പ്രശംസിച്ച് യുവരാജ് സിംഗ് രംഗത്ത്. ഇന്ത്യന്‍ ടീമില്‍ ധോണിയുമൊത്ത് എന്നും ആസ്വദിച്ചാണ് കളിച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണെന്നും യുവി വ്യക്തമാക്കി.

ഇതാണ് കൃത്യമായ സമയം എന്ന തോന്നല്‍ മൂലമാകാം അദ്ദേഹം നായകസ്ഥാനം കൈമാറാന്‍ തീരുമാനിച്ചത്. അടുത്ത ലോകകപ്പില്‍ പുതിയ നായകന്‍ വേണമെന്ന ഉറച്ച തീരുമാനം ധോണിയില്‍ ഉണ്ടായിട്ടുണ്ടാകാം. എതിരാളികളെ ഒട്ടും ഭയമില്ലാതെയാണ് അദ്ദേഹത്തിനൊപ്പം കളിച്ചതെന്നും യുവരാജ് പറഞ്ഞു.

ധോണിയുമൊത്ത് ഇനിയും ആസ്വദിച്ച് കളിക്കാന്‍ സാധിക്കുമെന്നാണ് വിചാരിക്കുന്നത്. വിരാട് കോഹ്‌ലിക്ക് കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കോഹ്‌ലി അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെയാണ് സഹകളിക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതെന്നും യുവരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക