നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (14:34 IST)
manjarekar
ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ പരിഹസിച്ച് ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമി. ഐപിഎല്‍ 2025ലെ മെഗാതാരലേലത്തില്‍ എല്ലാ ഫ്രാഞ്ചൈസികളും മുഹമ്മദ് ഷമിയെ കൈവിടുമെന്നും ഷമിയ്ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനാല്‍ ചെറിയ തുകയ്ക്കാകും ഷമിയെ ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജരേക്കറെ പരിഹസിച്ച് ഷമി രംഗത്ത് വന്നത്.
 
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി 24 വിക്കറ്റുകളുമായി തിളങ്ങിയ ഷമി പരിക്കിനെ തുടര്‍ന്ന് പിന്നീട് ദേശീയ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ താരത്തിന് നഷ്ടമായിരുന്നു. നിലവില്‍ 34 വയസുകാരനാണ് എന്നതും ഷമിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മഞ്ജരേക്കറിന്റെ പ്രതികരണം. എന്നാല്‍ ഇതിനോട് രൂക്ഷഭാഷയിലാണ് ഷമി പ്രതികൈര്‍ച്ചത്.ബാബാ കി ജയ്, കുറച്ച് ശ്രദ്ധ നിങ്ങള്‍ നിങ്ങളുടെ ഭാവിയ്ക്കും കൊടുക്കണം, ആര്‍ക്കെങ്കിലും തങ്ങളുടെ ഭാവി അറിയണമെങ്കില്‍ സാറിനെ പോയി കാണു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷമി കുറിച്ചു.
 
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് റ്റൈറ്റന്‍സ് ടീമുകള്‍ക്കായാണ് ഷമി കളിച്ചിട്ടുള്ളത്. 110 മത്സരങ്ങളില്‍ നിന്നും 127 വിക്കറ്റുകളാണ് ഐപിഎല്ലില്‍ താരം നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article