ഷമിക്കൊപ്പം ധവാനും രോഹിത്തും പുറത്തിരിക്കും; ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ മാറ്റങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച യുവതാരങ്ങളുടെ ബാഹുല്യം റോട്ടേഷന്‍ നയത്തിന് ആക്കം കൂട്ടുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയിലും പിന്നാലെ ന്യൂസിലന്‍ഡിലും മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിക്ക് ഇന്ത്യ വിശ്രമം നല്‍കും. ഷമിക്ക് പകരം ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും. പേസ് ബോളര്‍മാര്‍ക്ക് ഇടയിലെ റോട്ടേഷന്‍ നയം തുടരുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.
ഷമിയെ കൂടാതെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് വിശ്രമം നൽകുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കും വിശ്രമം ലഭിച്ചാല്‍ പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ ടീമിലെത്തും.
നിലവില്‍ വിശ്രം അനുവദിക്കപ്പെട്ട ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. മാര്‍ച്ച് രണ്ടിനാണ് പരമ്പരയ്‌ക്ക് തുടക്കമാകും. 5 ഏകദിനവും രണ്ട് ട്വിന്റി-20യും പരമ്പരയിലുണ്ട്.