പീഡാനാരോപണം പ്രശ്നമാകും, ഇന്ത്യൻ സൂപ്പർ താരം അറസ്റ്റിലിലായേക്കും, ഏഷ്യാകപ്പിൽ നിന്നും പുറത്തേക്ക്?

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2023 (19:19 IST)
ഏഷ്യാകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പീഡനപരാതിയില്‍ ഷമി അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കെ താരത്തെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
 
2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. 2018ലായിരുന്നു ഷമിക്കെതിരെ ഭാര്യയായ ഹസിന്‍ ജനാന്‍ ഗാര്‍ഹിക പീഡനപരാതി നല്‍കിയത്. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും സെഷന്‍സ് കോടതിയില്‍ നിന്നും ഇന്ത്യന്‍ താരം സ്‌റ്റേ വാങ്ങിയിരുന്നു. ഹസിന്‍ ജഹാന് മാസം 50,000 രൂപ മുഹമ്മദ് ഷമി നല്‍കണമെന്ന് ഈ വര്‍ഷമാദ്യം അലിപ്പോര്‍ കോടതി വിധിച്ചിരുന്നു. ഇതിനിടെ ഷമിയുടെ അറസ്റ്റിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രമ്പരകള്‍ക്ക് പോകുമ്പോള്‍ മറ്റ് സ്ത്രീകളുമായി ഷമി ബന്ധപ്പെടാറുണ്ടെന്ന ആരോപണവും ഹസിന്‍ ജഹാന്‍ പരാതിയായി ഉന്നയിച്ചിരുന്നു.
 
ഈ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായ്യി ഇന്ത്യയ്ക്കായി കളിച്ചത്. വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളിലും താരം ഇന്ത്യയ്ക്കായി കളിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article