കാല്‍ മുട്ടിന് പരിക്ക്; മുഹമ്മദ് ഷമിക്ക് ഐപി എല്‍ നഷ്ടമാകും

വെള്ളി, 17 ഏപ്രില്‍ 2015 (14:53 IST)
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഐ.പി.എല്ലിന്റെ ഈ സീസണ്‍ നഷ്ടമായേക്കും. ഇടത് കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണിത്. ഐപി എല്ലില്‍   ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കളിക്കാരനാണ് ഷമി.
 
എന്നാല്‍ ഇത് സംബന്ധിച്ച് ഡെയര്‍ഡെവിള്‍സ് മാനേജ്മെന്റിന്റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ലോകകപ്പിനിടെ പരുക്കുമൂലം ഷമി യുഎഇക്കെതിരായ മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ആസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് തുടയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഐപി എല്ലില്‍ നിന്ന് പിന്മാറി.

വെബ്ദുനിയ വായിക്കുക