ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ 3 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസുമായി പരാജയപ്പെട്ടത്. അവസാന ബോൾ വരെ നീണ്ട മത്സരത്തിൽ മോയിൻ അലി ഫീൽഡിൽ വരുത്തിയ ചില പിഴവുകളാണ് നിർണായകമായത്. മത്സരത്തിൽ രാജസ്ഥാനെ ബാക്ക്ഫൂട്ടിൽ ആക്കാമായിരുന്ന അനവധി അവസരങ്ങളാണ് മത്സരത്തിൽ മോയിൻ അലി കളഞ്ഞുകുളിച്ചത്. ജോസ് ബട്ട്‌ലറുടെ നിർണായകവിക്കറ്റ് നേടാനായെങ്കിലും ബൗളിംഗിൽ റൺസ് വിട്ടുകൊടുത്ത മോയിൻ അലിക്ക് ബാറ്റ് കൊണ്ടും കാര്യമായ സംഭാവന ചെന്നൈയ്ക്ക് നൽകാനായില്ല.
ഇതോടെ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ചെന്നൈക്ക് നഷ്ടമായി. ഇതുപോലെ സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിനെ പുറത്താക്കാനുള്ള 2 അവസരങ്ങളാണ് മോയിൻ അലി വിട്ടുകളഞ്ഞത്. 2സിക്സും ഒരു ബൗണ്ടറിയും നേടിയാണ് അശ്വിൻ അതിന് ശിക്ഷ നൽകിയത്. മത്സരത്തിൻ്റെ നിർണായകമായ ഘട്ടങ്ങളിൽ ഈ അവസരങ്ങൾ മുതലാക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നെങ്കിൽ രാജസ്ഥാനെതിരെ അനായാസമായി വിജയിക്കാൻ ചെന്നൈയ്ക്ക് സാധിക്കുമായിരുന്നുവെന്ന് ആരാധകർ പറയുന്നു.