75 ഇന്നിങ്ങ്സിൽ നിന്നും 3000 റൺസ് തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്‌ലിനും 80 ഇന്നിങ്ങ്സിൽ നിന്നും 3000 റൺസ് തികച്ച കെ എൽ രാഹുലിനും തൊട്ട് പിന്നിലാണ് രാജസ്ഥാൻ്റെ ജോസേട്ടൻ.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബട്ട്‌ലർ ഈ സീസണിലും രാജസ്ഥാനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് കഴിഞ്ഞ സീസണിൽ 863 റൺസാണ് ബട്ട്‌ലർ അടിച്ചുകൂട്ടിയത്.
2016,2017 സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ബട്ട്‌ലറിനെ 2018ലാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. തൻ്റെ ആദ്യ 7 ഇന്നിങ്ങ്സിൽ നിന്നും 29 റൺസ് മാത്രമാണ് ബട്ട്‌ലർക്ക് രാജസ്ഥാനായി നേടാനായത്. എന്നാൽ ബാറ്റിംഗ് ഓർഡറിൽ താരം മുന്നോട്ട് വന്നതോടെ രാജസ്ഥാൻ്റെ പ്രധാനതാരമായി ബട്ട്‌ലർ മാറി. ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി 5 അർധസെഞ്ചുറിക്ക് മുകളിലുള്ള സ്കോർ നേടിയതിൻ്റെ റെക്കോർഡ് ബട്ട്‌ലറുടെ പേരിലാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതിലും നിർണായകമായ പങ്കാണ് ബട്ട്‌ലർ വഹിച്ചത്.