ടീം രക്ഷപ്പെടാൻ ഞാൻ ഉൾപ്പടെ സീനിയർ താരങ്ങൾ മുന്നോട്ട് വരണം: ചെന്നൈയുമായുള്ള തോൽവിയിൽ രോഹിത്

ഞായര്‍, 9 ഏപ്രില്‍ 2023 (11:46 IST)
ഐപിഎല്ലിൽ എക്കാലത്തും ആവേശം തീർക്കുന്ന മത്സരങ്ങളാണ് ചെന്നൈ-മുംബൈ പോരാട്ടങ്ങൾ. ഐപിഎല്ലിലെ എൽ ക്ലാസിക്കോയെന്നാണ് ഈ മത്സരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. ഇരു ടീമുകളുടെയും ആരാധകർ വലിയ ആവേശത്തോടെയാണ് ഈ മത്സരങ്ങളെ സമീപിക്കാറുള്ളത്. ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ പക്ഷേ നാണം കെട്ട തോൽവിയായിരുന്നു മുംബൈ ഇന്ത്യൻസ് നേരിട്ടത്.
 
മത്സരശേഷം ഈ തോൽവിയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുംബൈ നായകനായ രോഹിത് ശർമ. നമുക്ക് ഐപിഎല്ലിൻ്റെ സ്വഭാവം എന്തെന്നറിയാം. ഒരു മൊമൻ്റം നമുക്ക് കിട്ടേണ്ടതുണ്ട്. അത് ലഭിച്ചില്ലെങ്കിൽ ഐപിഎല്ലിൽ മുന്നോട്ടുള്ള പോക്ക് ദുഷ്കരമാകും. അതിനായി സീനിയർ താരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നിൽ വരേണ്ടതുണ്ട്. ഞാനടക്കമുള്ള കളിക്കാർ. കൂടുതൽ വ്യത്യസ്തയുള്ള കാര്യങ്ങൾ ബാറ്റർമാർ ചെയ്യേണ്ടതായി വരും. കൂടുതൽ ധൈര്യത്തോടെ കളിക്കേണ്ടി വരും.
 
ഞങ്ങൾക്ക് ചെറുപ്പക്കാരായ മികച്ച താരങ്ങളുണ്ട്. അവർക്ക് അല്പം സമയവും പിന്തുണയും നൽകേണ്ടതായി വരും. 2 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞത്. സീനിയർ താരങ്ങൾ മുന്നോട്ട് വരേണ്ട സമയമാണിത്. വിജയിച്ച് തുടങ്ങുക എന്നത് ടൂർണമെൻ്റിൽ പ്രധാനമാണ്. ഒരുപാട് കാര്യങ്ങൾ ടീമിൽ ശരിയാക്കാനുണ്ട്. ചെന്നൈക്കെതിരെ 30-40 റൺസ് കുറവായാണ് മുംബൈ ബാറ്റിംഗ് അവസാനിപ്പിച്ചത്. മത്സരം പകുതിയിൽ വെച്ച ഞങ്ങൾക്ക് കൈവിട്ടു. ടീമിന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല.ചെന്നൈ സ്പിന്നർമാർ മികച്ച രീതിയിൽ ബൗൾ ചെയ്തുവെന്നും അതിനനുസരിച്ച് പ്രതികരിക്കാൻ മുംബൈയ്ക്ക് സാധിച്ചില്ലെന്നും രോഹിത് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍