പന്ത് ചുരുണ്ടിയവരുടെ വിലക്ക് നീക്കരുതെന്ന ആവശ്യവുമായി മുന്‍ ഓസീസ് താരം രംഗത്ത്

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (20:28 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്‌റ്റീവ് സ്‌മിത്ത്, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ കാര്യത്തില്‍ യാതൊരു ഇളവും പാടില്ലെന്ന് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍.

മൂന്ന് താരങ്ങളുടെയും വിലക്കില്‍ ഇളവ് നല്‍കരുത്. ഇവര്‍ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കരുത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അവസാനിക്കാനിരിക്കെ സ്‌മിത്തിനും വാര്‍ണര്‍ക്കും ഇളവ് നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും ജോണ്‍‌സണ്‍ ട്വീറ്റ് ചെയ്‌തു.

സമാനമായ നിലപാടാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യക്കെതിരായ  പരമ്പരയില്‍ സ്‌മിത്തിനെയും വാര്‍ണറെയും ഉള്‍പ്പെടുത്തിയാല്‍ അത് പന്ത് ചുരണ്ടലിനെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നും ചാപ്പല്‍ വ്യക്തമാക്കി.

താരങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്സ് പറഞ്ഞതിനു പിന്നാലെയാണ് ജോണ്‍സണ് നിലപാടറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article