ഡിവില്ലിയേഴ്‌സ്, സ്‌മിത്ത്, കോഹ്‌ലി... ആരാണ് നമ്പര്‍ വണ്‍ ? - തുറന്നു പറഞ്ഞ് സ്‌റ്റീവ് വോ

വ്യാഴം, 9 ഓഗസ്റ്റ് 2018 (18:32 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്‌റ്റീവ് വോ. നിലവിലെ ഏറ്റവും മികച്ച താരം കോഹ്‌ലിയാണെന്നാണ് ഓസീസ് ഇതിഹാസം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും ബാറ്റിംഗില്‍ പ്രത്യേകതകളുണ്ട്. ഇരുവരും
സാങ്കേതികതികവാര്‍ന്ന കളിക്കാരാണ്. എബി വിരമിച്ച സാഹചര്യത്തില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തന്നെയാണെന്നും സ്‌റ്റീവ് വോ  പറഞ്ഞു.

ഡിവില്ലിയേഴ്‌സിനും കോഹ്‌ലിക്കുമൊപ്പം നില്‍ക്കേണ്ട താരമായിരുന്നു സ്‌റ്റീവ് സ്‌മിത്ത്. എന്നാല്‍, സ്‌മിത്തിന്റെ ഒരു വര്‍ഷത്തെ വിലക്ക് വിരാടിനെ പ്രീമിയം ബാറ്റ്‌സ്‌മാനാക്കിയെന്നും ക്രിക്കറ്റ് ഡോട്ട് എയുവിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഓസീസ് താരം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ കോഹ്‌ലി പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിച്ചിരുന്നു. മുന്‍ ക്യാപ്‌റ്റന്മാരും സൂപ്പര്‍താരങ്ങളുമടക്കമുള്ളവര്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ പുകഴ്‌ത്തി രംഗത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍