ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കുറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിന് നാവു പിഴച്ചു. മല്സരത്തിനുമുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന് അബദ്ധം പിണഞ്ഞത്.
താന്‍ ഓസ്ട്രേലിയന്‍ നായകനായ ശേഷം ടീം തകര്‍പ്പന്‍ വിജയങ്ങളാണ് നേടുന്നതെന്ന് പറയാന്‍ ശ്രമിച്ച ക്ലാര്‍ക്ക് പക്ഷെ പറഞ്ഞത് ട്രെമന്‍ഡസ് സെക്സ് എന്നായി പോകുകയായിരുന്നു. തുടര്‍ന്നും സംസാരിച്ചിരുന്ന ഓസീസ് നായകന്റെ തെറ്റ് തിരുത്തിയത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. തുടര്‍ന്ന് അദ്ദേഹം ക്ഷമ ചോദിക്കുകയും താന്‍ പറയാന്‍ ഉദ്ദ്യേശിച്ചത് ട്രെമന്‍ഡസ് സക്സസ് എന്നായിരുന്നുവെന്നും വ്യക്തമാക്കി.
ക്ലാര്‍ക്കിന്റെ ഈ നാവുപിഴ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയിരിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റിനിടെ നടന്ന പത്ര സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് അറിയാതെ സക്സസ് എന്നതിനു പകരം സെക്സ് എന്ന് പറഞ്ഞത് ക്ലാര്‍ക്ക് തിരുത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.