ധോണി 100ഏകദിന ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍

വ്യാഴം, 19 മാര്‍ച്ച് 2015 (17:50 IST)
ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചതോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. 100 ഏകദിന ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. 177 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ നായകന്‍ ഹാന്‍സി ക്രോണ്യ 99ജയങ്ങള്‍ക്ക് ഉടമയായിരുന്നു. ഇന്ന് ബംഗ്ലാദേശിനെ തകര്‍ത്തതോടെ ഇന്ത്യന്‍ നായകന്‍ നൂറാം ജയം ആഘോഷിക്കുകയായിരുന്നു. ഓസ്ട്രേലിയയെ അപരാജിതരായി നയിച്ച നായകന്‍ റിക്കി പോണ്ടിംഗ് (165) അലന്‍ ബോര്‍ഡര്‍ (107) എന്നിവരാണ് ഇപ്പോള്‍ ധോണിക്ക് മുന്നിലുള്ളത്. ലോകകപ്പ് ക്രിക്കറ്റിലെ തുടര്‍ച്ചയായ പതിനൊന്നാം ജയമാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക