ഐപിഎല്ലിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത, ബേബി മലിംഗയുടെ പന്തുകൾ ഇനി ശ്രീലങ്കയ്ക്കായി തീ തുപ്പും

Webdunia
ബുധന്‍, 31 മെയ് 2023 (15:16 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അഞ്ചാമത് ഐപിഎല്‍ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന. സീസണിലുടനീളം ചെന്നൈ ബൗളിംഗിനെ ചുമലിലേറ്റിയ യുവതാരം വളരെ പെട്ടെന്നാണ് ധോനിയുടെ വിശ്വസ്തനായ ബൗളറായി മാറിയത്. ഇപ്പോഴിതാ ഐപിഎല്‍ കിരീടനേട്ടത്തിന് ശേഷം മറ്റൊരു സന്തോഷവാര്‍ത്ത താരത്തെ തേടി എത്തിയിരിക്കുകയാണ്. ജൂണില്‍ ആരംഭിക്കുന്ന അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ ശ്രീലങ്കന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് പതിരാന.
 
കഴിഞ്ഞവര്‍ഷം ശ്രീലങ്കയുടെ ടി20 ടീമില്‍ പതിരാന അരങ്ങേറ്റം കുറിച്ചിരുന്നു. ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പതിരാന ശ്രീലങ്കയുടെ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ഷനകയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍, മെന്‍ഡിസും മാത്യൂസും അടക്കം പ്രധാനതാരങ്ങളെല്ലാവരും തന്നെ ടീമിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article