തന്നെ ആറിയില്ലെന്ന് പറഞ്ഞ ഷറപ്പോവ തന്നെ അപമാനിക്കുന്ന തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.മരിയ ഷറപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്നയാളല്ല അതിനാല്‍ അവര്‍ക്ക് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍ അപമാനിക്കുന്ന തരത്തില്‍ യാതൊന്നുമില്ലെന്നും സച്ചിന്‍ പറഞ്ഞു.
വിമ്പിള്‍ഡണില്‍ മരിയ ഷറപ്പോവയുടെ മത്സരം കാണാന്‍ റോയല്‍ ബോക്‌സിലുണ്ടായിരുന്ന വിഐപികളില്‍ സച്ചിനും ഉണ്ടായിരുന്നു.എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തന് അറിയില്ലെന്നാണ് ഷറപ്പോവ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്ന് സച്ചിന്റെ ആരാധകര്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ അസഭ്യ വര്‍ഷം നടത്തിയിരുന്നു.