ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് വരുന്നത്. സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് വിജയ് ഹസാരെ ട്രോഫി എന്നീ ടൂർണമെന്റുകളിൽ ജാർഖണ്ഡ് ക്രിക്കറ്റ് ടീമിനായി ധോണിയും ഇറങ്ങും.
ശാരീരിക ക്ഷമതയും മികവും നിലനിർത്തുകയെന്ന് ഉദ്ദേശത്തോടെയാണ് ഇന്ത്യന്‍ നായകന്‍ ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ഏകദിന മത്സരങ്ങള്‍ക്ക് ഏറെനാളത്തെ ഇടവേള വരുന്നതാണ് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും പാഡണിയാൻ താരത്തെ പ്രേരിപ്പിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് ജാർഖണ്ഡ് ടീമിനു കരുത്തു പകരുമെന്നു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. ഐപിഎല്ലിനും തൊട്ടുപിന്നാലെ വരുന്ന ഐസിസി ചാംപ്യൻസ് ലീഗിനുമുള്ള മുന്നൊരുക്കത്തിനുള്ള ശാരീരിക ക്ഷമത നിലനിർത്താന്‍ ഇതോടെ താരത്തിന് കഴിയും.