തന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ അല്ല മുൻ ക്യാപ്റ്റൻ ആരാധകരുടെ സ്വന്തം ‘തല’ മഹേന്ദ്രസിംഗ് ധോണിയാണ്.
ഐ.എ.എന്‍.എസിനു നല്‍കിയ പ്രതികരണത്തിലാണ് സണ്ണി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് പ്രതികരിച്ചത്. ധോനി, സണ്ണിക്ക് പ്രിയങ്കരിയാകാന്‍ കാരണം അദ്ദേഹത്തിന്റെ മകള്‍ സിവ ധോനിയാണെന്നും സണ്ണി പറയുന്നു. അദ്ദേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍, അദ്ദേഹം ഒരു ഫാമിലിമാന്‍ കൂടിയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
മകള്‍ സിവയ്‌ക്കൊപ്പം ധോനി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.