തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവരോടും മോദി പിന്തുണ അഭ്യര്‍ത്ഥിച്ചു. മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും പ്രത്യേക ട്വിറ്റര്‍ സന്ദേശത്തില്‍ ടാഗ് ചെയ്താണ് പ്രധാനമന്ത്രി പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്.
‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങളും നിങ്ങള്‍ നേടി. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുന്നതിന് നിങ്ങള്‍ അവരെ ബോധവത്ക്കരിക്കണം. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോദി ട്വീറ്റില്‍ പറഞ്ഞു.
മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കു പുറമെ ബോളിവുഡ് സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, ഭൂമി പട്നേക്കര്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരോടും നരേന്ദ്ര മോദി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.