പ്രിയയെ നായികയാക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് താനും അംഗീകരിച്ചിരുന്നു. കഥയൊക്കെ പൊളിച്ചെഴുതേണ്ടി വന്നിരുന്നു. പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ നൂറിന് ആകെ വിഷമമായിരുന്നു. പിന്നീട് അത് പറഞ്ഞ് മനസിലാക്കി. ട്രയാംഗിള്‍ ലവ് സ്റ്റോറിയിലേക്ക് മാറ്റാമെന്നും പറഞ്ഞപ്പോള്‍ നിർമാതാവ് സമ്മതിച്ചു. ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
അതേസമയം, പ്രിയ വാര്യരെ ഉപയോഗിച്ചാണ് ഒമർ റിലീസിന് മുൻപേ വരെ പബ്ലിസിറ്റി നടത്തിയതെന്നത് മറക്കരുതെന്നും ടീസറിലും ട്രെയിലറിലും ഗാനങ്ങളിലും നിറഞ്ഞ് നിന്നത് പ്രിയ ആണെന്ന കാര്യം ഓർമിക്കണമെന്നും സോഷ്യൽ മീഡിയ പറയുന്നു. റിലീസിന് മുന്നേ പ്രിയയെ മുൻനിർത്തി പ്രചരണം നടത്തുകയും റിലീസിനു ശേഷം നൂറിന് മികച്ച അഭിപ്രായം ഉണ്ടായപ്പോൾ പ്രിയയെ താഴ്ത്തിയും നൂറിനെ പൊക്കിയുമുള്ള നിലപാട് മാറ്റണമെന്നും സോഷ്യൽ മീഡിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയുന്നുണ്ട്.