ധോണിയുടെ അഭാവത്തിൽ കുൽദീപ് യാദവ്,രവീന്ദ്ര ജഡേജ എന്നിവർ പഴയ ബൗളർമാരല്ലെന്ന് കിരൺ മോറെ പറയുന്നു. ധോണിയുണ്ടായിരുന്ന സമയത്ത് ഏത് ലൈനിലും ലെങ്‌ത്തിലും പന്തെറിയണമെന്ന കാര്യത്തിൽ അദ്ദേഹം ബൗളർമാർക്ക് സ്ഥിരമായി ഉപദേശം നൽകുമായിരുന്നു. ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല എന്നതിനാൽ തന്നെ ഇന്ത്യൻ സ്പിന്നർമാർ ബുദ്ധിമുട്ടുകയാണെന്നും ജഡേജയും കുൽദീപും ഇപ്പോൾ ആ പഴയ ബൗളർമാരല്ലെന്നും മോറെ പറഞ്ഞു.