കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട്കോലിയെ കാത്ത് ചരിത്ര നേട്ടം. കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ 32 റൺസ് കൂടി കോലി സ്വന്തമാക്കുകയാണെങ്കിൽ ടെസ്റ്റ് മത്സരങ്ങളിൽ നായകനായി 5000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.
നിലവിൽ ക്യാപ്റ്റൻ എന്ന നിലയിൽ 5000ത്തിന് മുകളിൽ റൺസ് നേടിയിട്ടുള്ള നായകന്മാർ മാത്രമേ ഉള്ളു എന്നത് കോലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. നായകനായി 5000റൺസിന് മുകളിൽ നേടിയവരിൽ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്താണ് പട്ടികയിൽ ഒന്നാമതുള്ളത്(8659 റൺസ്)ഓസ്ട്രേലിയയുടെ അലൻ ബോർഡർ(6623),റിക്കി പോണ്ടിങ്(6542),വെസ്റ്റിൻഡീസിന്റെ ക്ലൈവ് ലോയ്ഡ്( 5233), ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ലെമിംഗ്(5156) എന്നിവരാണ് പട്ടികയിൽ കോലിയുടെ മുകളിലുള്ള മറ്റ് താരങ്ങൾ.