ടെസ്റ്റിൽ കോലിയുടെ പ്രതാപകാലം കഴിഞ്ഞോ? എന്താണ് കോലിക്ക് സംഭവിക്കുന്നത്?

Webdunia
ശനി, 27 ഫെബ്രുവരി 2021 (13:07 IST)
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലി. എന്നാൽ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനൊത്ത പ്രകടനമല്ല കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ നായകൻ കാഴ്‌ച്ചവെക്കുന്നത്. ഇതോടെ കോലിയുടെ പ്രതാപകാലം കഴിയുകയാണോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ.
 
വലിയ സ്‌കോറുകള്‍ നേടുന്നത് ഒരു ഹോബിയാക്കി മാറ്റിയിരുന്ന കോലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കാര്യമായ പ്രകടനം കാഴ്‌ച്ചവെക്കാൻ കഴിയാതായതോടെയാണ് ആരാധകർക്ക് ആശങ്ക വർധിച്ചിരിക്കുന്നത്.2020നു ശേഷമുള്ള കോലിയുടെ ടെസ്റ്റിലെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ 11 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ചുറി പോലും താരം നേടിയിട്ടില്ല.
 
11 ഇന്നിങ്‌സുകളില്‍ വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ കോലിക്കു നേടേനായിട്ടുള്ളൂ. 74 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.72, 62 എന്നിവയാണ് മറ്റു മൂന്നു മികച്ച പ്രകടനങ്ങള്‍.2015-19 വരെ ടെസ്റ്റിൽ 84 ഇന്നിങ്‌സുകളില്‍ നിന്നും 62.15 ശരാശരിയില്‍ 4848 റൺസ് വാരിക്കൂട്ടിയ കോലിക്ക് 2020ൽ കളിച്ച 11 ഇന്നിങ്സുകളിൽ നിന്ന് 26.18 എന്ന മോശം ശരാശരിയില്‍ നേടാനായത് വെറും 288 റണ്‍സ് മാത്രമാണ്. 32കാരനായ കോലിക്ക് മുന്നിൽ പ്രായം ഒരു വെല്ലുവിളിയായി നിൽക്കുമ്പോളും പഴയഫോമിലേക്ക് താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

Next Article