ടി20 ലോകകപ്പിലെ ഫേവറേറ്റുകൾ ഇന്ത്യയല്ല, മനസ് തുറന്ന് വിരാട് കോലി

Webdunia
ശനി, 13 മാര്‍ച്ച് 2021 (10:00 IST)
ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടാണ് ടൂർണമെന്റ് ഫേവറേറ്റുകളെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ടെന്ന് ചൂണ്ടികാട്ടിയ കോലി അവരിലായിരിക്കും ലോകകപ്പിലെ എല്ലാവരുടെയും ശ്രദ്ധയെന്നും അഭിപ്രായപ്പെട്ടു.
 
ടി20യിൽ എല്ലാ ടീമുകളും ഏറെ ശ്രദ്ധിക്കുന്ന ടീം ഇംഗ്ലണ്ടായിരിക്കും. ഇംഗ്ലണ്ടിന്റെ ശക്തികളെ പറ്റി എല്ലാ ടീമുകളും ജാഗ്രത പുലർത്തുമെന്നും അവരായിരിക്കും ടൂർണമെന്റിൽ ഫേവറേറ്റുകളെന്നും കോലി വ്യക്തമാക്കി. അതേസമയം ഇത്തവണത്തെ ടി20 ലോകകപ്പിൽ ഫേവറേറ്റുകൾ ഇന്ത്യയായിരിക്കുമെന്നാണ് ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ട്‌ലർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ആതിഥേയ രാജ്യം എന്ന നിലയിൽ ഇന്ത്യയ്‌ക്ക് സാധ്യതകൾ കൂടുതലാണെന്നും ബട്ട്‌ലർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article