ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ രാഹുൽ കളിക്കില്ല, സ്ഥിരീകരണം നൽകി ദ്രാവിഡ്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2023 (17:56 IST)
ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ എല്‍ രാഹുല്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച കാന്‍ഡിയില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഈ മത്സരത്തിലും നേപ്പാളിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലുമാകും രാഹുല്‍ മാറിനില്‍ക്കുക. രാഹുലിന് ചെറിയ പരിക്കുള്ളതായി ഏഷ്യന്‍ കപ്പിനുള്ള ടീം പ്രഖ്യാപനത്തിനിടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തന്നെ നേരത്തെ സൂചന നല്‍കിയിരുന്നു.
 
ഐപിഎല്ലിനിടെ തുടയില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി സജീവക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കെ എല്‍ രാഹുല്‍. രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍തന്നെ തുടരുമെന്നും ടൂര്‍ണമെന്റിലെ താരത്തിന്റെ സാന്നിധ്യത്തെ പറ്റിയുള്ള അവ്യക്തതകള്‍ സെപ്റ്റംബര്‍ നാലോടെ പരിഹരിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. കെ എല്‍ രാഹുല്‍ ടീമിലില്ലാത്ത സ്ഥിതിക്ക് ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ റിസര്‍വ് താരമായി ടീമിലുള്ള സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയേറെയാണ്. മധ്യനിരയില്‍ ഇഷാന്‍ കിഷനേക്കാള്‍ പരിചയസമ്പന്നനാണ് സഞ്ജു സാംസണ്‍ എന്നത് സഞ്ജുവിന് അനുകൂലഘടകമായേക്കുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article