എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് വിശ്വാസമുണ്ട്, ഇന്ത്യയെ വിറപ്പിക്കാൻ ആഡം മിൽനെ

വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:30 IST)
ടി20 ലോകകപ്പിൽ ലോക്കി ഫെർഗൂസന്റെ പരിക്ക് കനത്ത നഷ്ടമാണ് കിവികൾക്കുണ്ടാക്കിയത്. ഐ‌പിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഫെർഗൂസന്റെ പകരക്കാരനായി എത്തുന്ന താരവും പക്ഷേ ചില്ലറക്കാരനല്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ആദം മി‌ൽനെയാണ് ഫെർഗൂസന് പകരമെത്തുന്നത്.ഇന്ത്യക്കെതിരെ നിർണായകമത്സരത്തിനൊരുങ്ങുന്ന കിവികൾക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാനാവുമെന്നാണ് അദം മിൽനെ പറയുന്നത്.
 
അടുത്തകാലത്ത് എനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചിരുന്നു. ഈ കാലയളവ് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പാകിസ്ഥാനെതിരെ ഞങ്ങൾ മികച്ച പ്രകടനം പുറ‌ത്തെടുത്തു. എന്നാൽ വിജയിക്കാനായില്ല. ഇന്ത്യയ്ക്കെതിരെ പന്ത് കൊണ്ട് മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
 
ഐപിഎല്ലില്‍ പിച്ചുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അതേ സാഹര്യം തന്നെയാണ് ലോകകപ്പിലുമുള്ളത്. എനിക്ക് വേഗത്തിൽ പന്തെറിയാൻ സാധിക്കും. അപ്രതീക്ഷിത ബൗൺസറുകൾ കൊണ്ട് ബാറ്റ്സ്മാനെ ബുദ്ധിമുട്ടിക്കാനും കഴിയും. മിൽനെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍