ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ജോര്‍ജ് ബെയ്ലിയുടെയും (60) ഗ്ളെന്‍ മാക്സ്വെല്ലും (33) നടത്തിയ ചെറുത്തു നില്‍പ്പിലൂടെ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ നിരാശപ്പെടുത്തി. തുടര്‍ന്ന് വന്ന ബെയ്ലിയും മാക്സ്വെല്ലുമാണ് ടീമിനുവേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.