ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്താനുള്ള വാതിലുകള്‍ അടഞ്ഞതോടെ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനായി കളിക്കുമെന്ന് വെടിക്കെട്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇംഗ്ലീഷ് കൌണ്ടിയില്‍ സറൈക്കായി കെ പി പാഡണിഞ്ഞത്. ഇംഗ്ലണ്ട് ടീമില്‍ ഇനി സാധ്യതയില്ലെന്ന തീരുമാനം തന്നെ തികച്ചും തകര്‍ത്തെന്ന് താരം പറഞ്ഞു.
ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്ന തീരുമാനം വേദനാജനകമാണ്. ടീമിലെത്താന്‍ സാധിക്കുമെന്ന് കരുതിയാണ് കൌണ്ടിയില്‍ മികച്ച പ്രകടനം നടത്തിയത്. പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഐപി എല്‍ എട്ടാം സീസണിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പീറ്റേഴ്സണ് പറഞ്ഞു. ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനായി കളിക്കാന്‍ താരം തീരുമാനിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ കാത്തിരിക്കുന്ന ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും ആവേശം പകരുന്നതാണ് പുതിയ വാര്‍ത്ത.
കൌണ്ടിയില്‍ ട്രിപ്പിള്‍ ശതകം നേടി മികച്ച പ്രകടനം നടത്തിയെങ്കിലും പീറ്റേഴ്സനെ ഇംഗ്ലണ്ട് ടീമിലേക്ക് ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി പുതുതായി ചുമതലയേറ്റ ആന്‍ഡ്രു സ്‍്ട്രൌസ് വ്യക്തമാക്കുകയായിരുന്നു.