മറ്റുള്ളവരിൽ നിന്നും അവൻ ഒരുപാട് പഠിക്കാൻ ശ്രമിക്കുന്നു, ഇന്ത്യയുടെ സ്ഥിരതാരമാകാൻ അവനാകും: ജോ റൂട്ട്

ബുധന്‍, 17 മെയ് 2023 (20:16 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ താരമായ യശ്വസി ജയ്‌സ്വാളിനെ പുകഴ്ത്തി സഹതാരവും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായ ജോ റൂട്ട്. ഐപിഎല്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ റണ്‍സ് യശ്വസി നേടിയിട്ടുണ്ട്. 13 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി സ്വന്തമാക്കിയ താരം ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡും ഐപിഎല്ലില്‍ സ്വന്തമാക്കിയിരുന്നു.
 
തനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്ന് പഠിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ടെന്നും അതിനായി അവന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ജോ റൂട്ട് പറയുന്നു. നിങ്ങള്‍ക്ക് മിക്കവാറും അവന്‍ ഇന്ത്യന്‍ ടീമില്‍ വൈകാതെ കളിക്കുന്നത് കാണാനാകും. കാര്യങ്ങള്‍ പഠിക്കാന്‍ മറ്റുള്ളവരേക്കാള്‍ താത്പര്യം കാണിക്കുന്നു എന്നതാണ് അവനെ വ്യത്യസ്തനാക്കുന്നത്. സ്വന്തം കഴിവില്‍ അവന് ഒരുപാട് വിശ്വാസമുണ്ട്. ജോ റൂട്ട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍