എന്താണ് ധോനിയെ മറ്റ് നായകന്മാരിൽ നിന്നും സ്പെഷ്യലാക്കുന്നത്: സ്മിത്ത് പറയുന്നു

ബുധന്‍, 17 മെയ് 2023 (19:59 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോനി. ഇക്കുറിയും ധോനിയുടെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഇറങ്ങിയ ചെന്നൈ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സീസണ്‍ ധോനിയുടെ അവസാന സീസണ്‍ ആയിരിക്കുമോ എന്നതിനെയെല്ലാം പറ്റി അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ എന്തുകൊണ്ടാണ് ധോനി മറ്റ് ക്യാപ്റ്റന്മാരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഗ്രെയിം സ്മിത്ത്.
 
ഈ ഐപിഎല്ലില്‍ ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് ധോനി കാഴ്ചവെയ്ക്കുന്നത്. ഒരുപാട് യുവതാരങ്ങളെ ധോനി വളര്‍ത്തിയെടുത്തിട്ടുണ്ട്. പതിരാനയെ പോലെയുള്ള കളിക്കാരനെ എങ്ങനെ ഉപയോഗിക്കണമെന്ന് ധോനിക്ക് നന്നായി അറിയാം. തന്റെ ഓരോ തീരുമാനങ്ങളും എടുക്കുന്നതില്‍ പുലര്‍ത്തുന്ന ശാന്തതയാണ് ധോനിയെ മറ്റ് ഐപിഎല്‍ ക്യാപ്റ്റന്മാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. ടീമിന് എന്താണ് വേണ്ടതെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ ധോനിക്ക് സാധിക്കുന്നു. സ്മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍