ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ വെറും കാഴ്‌ച്ചക്കാരാക്കിയാണ് ഇത്തവണ ഇന്ത്യ വിജയിച്ചത്. ഇന്ത്യയ്ക്ക് എക്കാലവും തലവേദന സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഒപ്പം ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയും ഇന്ത്യൻ വിജയത്തിന് കാരണമായി.