ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികള്‍ ആണെങ്കിലും ഇന്ത്യ, പാക്കിസ്ഥാന് താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ഏറെ ഊഷമളമാണ്. പാക്കിസ്ഥാന് താരങ്ങളില്‍ പലരുടെയും ഇഷ്ടതാരം ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശര്‍മയുമൊക്കെയാണ്. മൈതാനത്തിനു പുറത്ത് ഇരു ടീമിന്റേയും താരങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറുക. അതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. അടുത്തിടെ അച്ഛനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ആശംസകളുമായി പാക്കിസ്ഥാന് പേസര്‍ ഷഹീന് ഷാ അഫ്രീദി എത്തിയതാണ് വീഡിയോയില്‍.
ജസ്പ്രീത് ബുംറയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായാണ് ഷഹീന് അഫ്രീദി എത്തിയത്. 'അള്ളാഹു എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന് ഒരു നാള് പുതിയ ബുംറയായി വരട്ടെ' എന്ന് ബുംറയോട് ഷഹീന് അഫ്രീദി പറയുന്നത് വീഡിയോയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും.