‘ലക്ഷ്യം വെക്കുന്നത് തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവ്’; മാസ് ഡയലോഗുമായി ബുമ്ര

മെര്‍ലിന്‍ സാമുവല്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (12:49 IST)
തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ നിന്നും പരുക്കേറ്റ് പരുക്കേറ്റ് പുറത്തായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര.

പരുക്കുകള്‍ കളിയുടെ ഭാഗമാണ്. തിരിച്ചുവരവിനായി ആ‍ശംസ പകര്‍ന്ന എല്ലാവര്‍ക്കും നദി. തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഇന്‍‌സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ബുമ്ര പറഞ്ഞു.

താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുമ്രയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് മെഡിക്കല്‍ ടീം വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുക.

ബുമ്രയ്‌ക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തും. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ആരംഭിക്കുക. ബുമ്രയുടെ അസാന്നിധ്യം ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ട്വന്റി-20 മത്സരങ്ങളിലും ഏകദിനങ്ങളും ബുമ്രയെ കളിപ്പിക്കരുതെന്ന വാദം ശക്തമായിരിക്കെയാണ് താരത്തിന്റെ പരുക്ക് സംബന്ധിച്ച വാര്‍ത്തയും പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article