ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 186 റണ്‍സിന് പരാജയപ്പെടുത്തി. കെയ്ന്‍ വില്യംസണ്‍(113), ജിമ്മി നീഷാം(107) എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ മാര്‍ക്ക് എട്ടു വിക്കറ്റ് പ്രകടനവുമാണ് കിവികള്‍ക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ക്രെയ്ഗാണ് കളിയിലെ താരം. സ്‌കോര്‍: ന്യൂസീലന്‍ഡ് 7ന് 508(ഡിക്ല.), 8ന് 156(ഡിക്ല.); വിന്‍ഡീസ് 262, 216.