ആന്‍ഡേഴ്സണെതിരെ നടപടി; ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി
രവീന്ദ്ര ജഡേജയോട് ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ആന്‍ഡേഴ്സണെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിസി തള്ളി.
ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്സണാണ് സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളിയതായി അറിയിച്ചത്.ഇതൊരു സങ്കീര്‍ണമായ കേസാണ് ഇനിയും ഇതു നീട്ടിക്കൊണ്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അപ്പീലിനെപ്പറ്റി പറഞ്ഞു.
നോട്ടിംങ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് ആന്‍ഡേഴ്സണും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും തമ്മില്‍ വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതേത്തുടര്‍ന്ന് സംഭവം അന്വേഷിച്ച ഐസിസി ജുഡീഷ്യല്‍ കമ്മീഷന്‍ ഇരുതാരങ്ങളെയും കുറ്റവിമുക്തരാക്കുകയാണ് ചെയ്തത്.