ഞാൻ ഭരിക്കുന്ന കാലത്ത് ലോകകപ്പൊന്നും വന്നില്ല, അല്ലായിരുന്നെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു: ഗാംഗുലി

Webdunia
വ്യാഴം, 29 ജൂണ്‍ 2023 (14:02 IST)
ഐസിസി 2023 ലോകകപ്പിന് വേദികള്‍ അനുവദിച്ച് കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. തന്റെ ഭരണകാാലത്ത് കൊവിഡ് സമയമായതിനാല്‍ ഇത്തരത്തില്‍ ഒരു ടൂര്‍ണമെന്റ് സങ്കടിപ്പിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായില്ലെന്നും ഗാംഗുലി പറഞ്ഞു.
 
ഐസിസി പദ്ധതിപ്രകാരം ഇന്ത്യയായിരുന്നു 2021ലെ ടി20 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മത്സരം യുഎഇയിലാണ് സംഘടിപ്പിച്ചത്. നിര്‍ണായക മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തും മുന്‍പ് തന്നെ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.
 
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി കാത്തിരിക്കുക. കൊവിഡ് കാരണം എന്റെ ഭരണകാലത്ത് ടി20 ലോകകപ്പ് സംഘടിപ്പിക്കുവാന്‍ സാധിച്ചില്ല. എന്തൊരു കാഴ്ചയാണ് അത്, മികച്ച വേദികള്‍, മികച്ച ആരാധകര്‍. സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ബിസിസിഐ ഇത് ഓര്‍മിക്കാനുള്ള ടൂര്‍ണമെന്റാക്കുമെന്നും എല്ലാ ഭാരവാഹികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ട്വിറ്ററില്‍ ഗാംഗുലി കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article